Saturday, May 2, 2015

Malayalam writer Kakanadan's note

I was rummaging through my dad's papers when I chanced upon this handwritten
note by Malayalam writer, Kakanadan: it is a clear and candid charter of conditions for editing a publication.


പത്രാധിപ സ്വാതന്ത്ര്യം എങ്ങനെ ചോദിച്ചു വാങ്ങണം എന്നു മനസ്സിലാക്കാൻ പറ്റിയ ഒരു കുറിപ്പു. എന്റെ അച്ഛ്ൻ രാമചന്ദ്രൻ നായർക്കു കാക്കനാടൻ എഴുതിയതാണ് കത്ത്. രാമചന്ദ്രൻ നായർ, കാക്കനാടനെ ഏതോ പ്രസിദ്ധീകരണത്തിന്റെ പത്രാധിപ ചുമതല ഏൽക്കാൻ ക്ഷണിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാൻ. ക്ഷണത്തിനുള്ള മറുപടിയാകണം അവകാശ പ്രഖ്യാപനം. കാലം 1971 ആയതിനാൽ സംഭവം "മലയാളനാട്" ആകനാണു സാദ്ധ്യത. മലയാളനാട് എന്ന ആശയത്തിന്റേയും, പ്രസിദ്ധീകരണത്തിന്റെ പ്രെസ്സിന്റേയും പിന്നിൽ രാമചന്ദ്രൻ നായർ ഏറെ പണിപ്പെട്ടിരുന്നു...

15.1.1971
Dear Ramachandran,
നമ്മൾ സംസാരിച്ചിരുന്ന വിഷയത്തെക്കുറിച്ചു കൂടുതൽ ആലോചിച്ചു.
നിശ്ചിതമായ ഒരു കാലയളവുവരെ, അതായതു, സാധനം ഒന്നു കൂടി ഉറയ്ക്കുന്നതുവരെ താഴെപ്പറയുന്ന വ്യവസ്ഥകളിൽ work ചെയ്യാം ---

1. പത്രാധിപകര്യങ്ങളിൽ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.

2. പ്രതിഫലം അന്നു സംസാരിച്ച തുകയിൽ കുറയരുത്.

3. ആറു മാസത്തിനുശേഷം തുടരണോ വേണ്ടയോ എന്നു അപ്പൊഴത്തെ സ്ഥിതിയനുസരിച്ചു കൂടിയാലോചിക്കാം.

4. പേരു ഉപയോഗിക്കണ്ട.

5. പൂർണ്ണ സ്വാതന്ത്ര്യം എന്നു കരുതി, എന്റെ തോന്ന്യാസമല്ല. General Policy ഒന്നിച്ചാലോചിച്ചു തീരുമാനിക്കാം.

സ്വന്തം
ബേബി
Kakanadan
വിളിക്കണമെങ്കിൽ tel - 3240
                 

No comments: